ഐപിഎൽ മാച്ച് 28: കരുത്തോടെ ബാംഗ്ലൂർ; തിരിച്ചടിക്കാൻ കൊൽക്കത്ത

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ 28ആം മത്സരത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പോയിൻ്റ് ടേബിളിൽ യഥാക്രമം നാലാമതും മൂന്നാമതുള്ള ഇരു ടീമുകളും 6 മത്സരങ്ങളിൽ നിന്ന് നാലെണ്ണം വീതം വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 7.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
Read Also : ഡികോക്കിനും സൂര്യകുമാറിനും ഫിഫ്റ്റി; മുംബൈക്ക് അനായാസ ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ബാലൻസ്ഡ് ആയ ഒരു സംഘമാണ് ഇക്കുറി റോയൽ ചലഞ്ചേഴ്സ്. ഡെത്ത് ബൗളിംഗ് ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടില്ലെങ്കിലും ക്രിസ് മോറിസിൻ്റെ വരവോടെ അത് മെച്ചപ്പെടും. കഴിഞ്ഞ മത്സരത്തിൽ അത് കണ്ടതുമാണ്. ബാറ്റിംഗ് ഹെവി സംഘമായ അർസിബി ഷാർജയിലെ ബാറ്റിംഗ് കണ്ടീഷൻ പൂർണമായും മുതലാക്കാനാവും എത്തുക. ആരോൺ ഫിഞ്ചിൻ്റെ ഫോമില്ലായ്മയും എബി ഡിവില്ല്യേഴ്സിൻ്റെ ഉത്തരവാദിത്തം ഉല്ലായ്മയുമാണ് ബാംഗ്ലൂരിൻ്റെ ആകെയുള്ള രണ്ട് തലവേദനകൾ. എങ്കിലും ഇന്ന് ടീമിൽ മാറ്റം ഉണ്ടാവില്ല. ഷാർജ ബാറ്റ്സ്മാന്മാരുടെ പറുദീസയാണ് എന്നതുകൊണ്ട് തന്നെ ഇന്നത്തോടെ ഫിഞ്ച് ഫോമിലേക്കെത്തുമെന്നാവും മാനേജ്മെൻ്റ് കരുതുക.
Read Also : ആറാം വിക്കറ്റിൽ തെവാട്ടിയ-പരഗ് വെടിക്കെട്ട്; രാജസ്ഥാന് ആവേശജയം
മറുവശത്ത് സുനിൽ നരേൻ്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത് കൊൽക്കത്തയ്ക്ക് തലവേദനയാവും. കളിക്കുന്നതിൽ തടസമില്ലെങ്കിലും നരേനെ താത്കാലികമായി മാറ്റി നിർത്തിയാൽ ക്രിസ് ഗ്രീന് ചാൻസ് ലഭിക്കും. ആന്ദ്രേ റസലിൻ്റെ പരുക്കും മാനേജ്മെൻ്റിനു തലവേദനനയാണ്. മാച്ച് ഫിറ്റല്ലെങ്കിൽ ടോം ബാൻ്റണ് ടീമിൽ ഇടം ലഭിച്ചേക്കും. അങ്ങനെയെങ്കിൽ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിലും ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.
Story Highlights – royal challengers bangalore vs kolkata knight riders preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here