‘കള്ളക്കടത്ത് സംഘങ്ങൾ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തത് മുഖ്യമന്ത്രിയുടെ അറിവോടെ’; കെ സുരേന്ദ്രൻ

കള്ളക്കടത്ത് സംഘങ്ങൾ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഎഇ കോൺസുലേറ്റ് പരിപാടികളിൽ കോൺടാക്ട് പോയിന്റ് ശിവശങ്കരൻ എന്ന് സ്വപ്നയെ ഉപദേശിച്ചയാൾ മുഖ്യമന്ത്രി. 2017 മുതൽ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ട്. വിദേശത്ത് നിന്ന് കേരളത്തിന് വലിയ തോതിൽ ലഭിച്ച പ്രളയ ധനസഹായത്തിലും കമ്മിഷൻ കൈപ്പറ്റിയിട്ടുണ്ട്. പ്രധാന പ്രതി സ്ഥാനത്ത് മുഖ്യമന്ത്രിയെന്നും, പദവിയിൽ നിന്ന് രാജി വെച്ച് ഒഴിയണമെന്നും കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

മാത്രമല്ല, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്രയിൽ ഏകപക്ഷീയമായി മാറ്റം വരുത്തിയ സർക്കാർ നടപടി പുനഃപരിശോധിക്കണം. വിഗ്രഹങ്ങൾ ലോറിയിൽ കൊണ്ടുവരണമെന്ന് പറയാൻ കടകംപള്ളി സുരേന്ദ്രന് ആരാണ് അധികാരം നൽകിയത്. ആചാരങ്ങൾ തിരുത്താനല്ല ആൾക്കൂട്ടത്തെ കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Story Highlights ‘Smuggling gangs misused government machinery with CM’s knowledge’; K Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top