Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (12-10-2020)

October 12, 2020
1 minute Read
todays headlines 12 10 2020

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലീവ് ട്രാവൽ കൺസഷനും ഉത്സവബത്തയും

ഉത്സവ- പുതുവത്സര സീസണിന് മുന്നോടിയായി രാജ്യത്തെ വിപണികൾ സജ്ജീവമാക്കാൻ കേന്ദ്രസർക്കാരിന്റെ ശ്രമം. മൂലധന ചെലവുകൾക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് നൽകാൻ ധനമന്ത്രാലയം തീരുമാനിച്ചു. 

ഖുശ്ബു ബിജെപിയിൽ ചേർന്നു

നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഡോ. എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി സി. ടി രവി, ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കൊവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു

കൊവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് ആശുപത്രികളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്കാണ് കൂട്ടിരിപ്പുകാരെ അനുവദിച്ചത്.

ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു

ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് ഖുശ്ബു രാജിവച്ചത്. താരം ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് നീക്കം.

മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു. 49 വയസായിരുന്നു.

അമ്പിളിക്കല കൊവിഡ് സെന്ററിലെ മർദനം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ; ജീവനക്കാരെ സ്ഥലം മാറ്റി

തൃശൂർ അമ്പിളിക്കല കൊവിഡ് സെന്ററിൽ കഞ്ചാവ് കേസിലെ പ്രതി ഷെമീറിന്റെ മരണത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജയിലിൽ സൂപ്രണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാണ് നിർദേശം. അമ്പിളിക്കല കൊവിഡ് സെന്ററിൽ 17 കാരന് മർദനമേറ്റെന്ന പരാതിയിലും റിപ്പോർട് തേടിയിട്ടുണ്ട്.

മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളിൽ നിന്ന് നോൺ എ.സി കോച്ചുകൾ ഒഴിവാക്കുന്നു

രാജ്യത്ത് മെയിൽ, എക്‌സ്പ്രസ് ട്രയിനുകളിലും നോൺ എ.സി കോച്ചുകൾ ഒഴിവാക്കുന്നു. വിപുലീകരണ നടപടികളുടെ ഭാഗമായാണ് തീരുമാനം.

Story Highlights todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top