യുഎഇ കോൺസുലേറ്റ് താത്കാലികമായി അടച്ചു

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് താത്കാലികമായി അടച്ചു. കഴിഞ്ഞ ആഴ്ചയാണ് കോൺസുലേറ്റ് അടച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
Read Also : യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ എത്തിച്ച് വിതരണം ചെയ്ത സംഭവം: എഫ്‌സിആർഎ ലംഘനം നടന്നിട്ടുണ്ടെന്ന് കസ്റ്റംസ്
കഴിഞ്ഞ മാസവും കോൺസുലേറ്റ് രണ്ടാഴ്ച അടച്ചിട്ടിരുന്നു. സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ വിദേശ പൗരന്മാരായ ഉദ്യോഗസ്ഥർ നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ വീസാ സ്റ്റാമ്പിംഗ് ഉൾപ്പെടെയുള്ള കോൺസുലേറ്റ് നടപടികൾ ഭാഗികമായി നിലച്ചിരിക്കുകയാണ്. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ ക്രമക്കേട് കേസിലും യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ ആരോപണം ഉയർന്നിരുന്നു.
Story Highlights – uae consulate, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here