Advertisement

എറണാകുളത്ത് 1122 പേർക്ക് കൊവിഡ്; കോഴിക്കോട് 1113 പേർക്ക് കൊവിഡ്

October 13, 2020
Google News 1 minute Read
ernakulam kozhikode covid update

എറണാകുളം ജില്ലയിൽ ഇന്ന് 1122 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 949 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 159 പേരുടെ രോഗഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവർത്തകർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. 1123 പേർ ഇന്ന് രോഗമുക്തി നേടി.
12254 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്.

Read Also : തൃശൂരിൽ 1010 പേർക്ക് കൊവിഡ്; 950 പേരും സമ്പർക്ക രോഗികൾ

കോഴിക്കോട് ജില്ലയിൽ ഇന്ന് 1113 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 12 പേർക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1054 പേർക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10934 ആയി. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ കൊവിഡ് ചികിത്സയിലായിരുന്ന 1236 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights ernakulam kozhikode covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here