തൃശൂരിൽ 1010 പേർക്ക് കൊവിഡ്; 950 പേരും സമ്പർക്ക രോഗികൾ

thrissur covid update today

തൃശൂർ ജില്ലയിൽ 1010 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 950 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 650 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂർ സ്വദേശികളായ 143 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23785 ആണ്. അസുഖബാധിതരായ 14341 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

Read Also : മലപ്പുറത്ത് 1139 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് 777 പേർക്ക് കൊവിഡ്

5789 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 550 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 284 പേർ ആശുപത്രിയിലും 266 പേർ വീടുകളിലുമാണ്.  2776 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3511 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 197617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Story Highlights thrissur covid update today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top