മലപ്പുറത്ത് 1139 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് 777 പേർക്ക് കൊവിഡ്

malappuram thiruvananthapuram covid update

മലപ്പുറം ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും 1000 കടന്നു. ജില്ലയിൽ ഇന്ന് 1139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിൽ 1040 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 62 പേർക്ക്  ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരിൽ 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ഇന്ന് ജില്ലയിൽ 772 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്.

Read Also : ഗര്‍ഭിണികള്‍ കൊവിഡ് പോസിറ്റീവായാല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രീതി ശരിയല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം ജില്ലയിൽ രോഗ വ്യാപനതോത് കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചില മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സമീപനം നിരാശാജനകമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയിൽ ഇന്ന് 777 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 680 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. രോഗബാധിതരിൽ 24 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.815 പേർ ഇന്ന് രോഗമുക്തരായി.11,475 പേരാണ് ജില്ലയിൽ ഇപ്പോൾ ചികിത്സയിലുള്ളത്.

Story Highlights malappuram thiruvananthapuram covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top