Advertisement

വാട്സണും റായുഡുവും തുണച്ചു; സൺറൈസേഴ്സിന് 168 റൺസ് വിജയലക്ഷ്യം

October 13, 2020
Google News 2 minutes Read
srh csk ipl innings

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 168 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 167 റൺസ് നേടിയത്. 42 റൺസ് നേടിയ ഷെയിൻ വാട്സൺ ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. അമ്പാട്ടി റായുഡു 41 റൺസ് നേടി.

Read Also : ഐപിഎൽ മാച്ച് 29: ചെന്നൈക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

ഇന്ന് പുതിയ ഓപ്പണിംഗ് ജോഡിയെ ആണ് ചെന്നൈ പരീക്ഷിച്ചത്. ഫാഫ് ഡുപ്ലെസിക്കൊപ്പം ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. ഖലീൽ അഹ്മദിൻ്റെ ഒരു ഓവറിൽ 22 റൺസ് നേടിയ കറൻ ആ നീക്കം ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു. എന്നാൽ, ഫാഫ് നേരിട്ട ആദ്യ പന്തിൽ തന്നെ ഡുപ്ലെസി പൂജ്യനായി പുറത്തായി. സന്ദീപ് ശർമ്മയുറ്റെ പന്തിൽ ഡുപ്ലെസിയെ ജോണി ബെയർസ്റ്റോ പിടികൂടുകയായിരുന്നു. അധികം വൈകാതെ സാം കറനും പുറത്തായി. 21 പന്തുകളിൽ 31 റൺസ് നേടിയ കരൻ സന്ദീപ് ശർമ്മയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ അമ്പാട്ടി റായുഡു-ഷെയിൻ വാട്സൺ സഖ്യം മെല്ലെയെങ്കിലും സ്കോർ ചലിപ്പിച്ചു. ഇരുവരും ചേർന്ന് 81 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 34 പന്തുകളിൽ 41 റൺസെടുത്ത റായുഡുവിനെ 15ആം ഓവറിൽ വാർണറുടെ കൈകളിൽ എത്തിച്ച ഖലീൽ അഹ്മദ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ വാട്സണും (42) മടങ്ങി. വാട്സണെ നടരാജൻ്റെ പന്തിൽ മനീഷ് പാണ്ഡെ പിടികൂടി.

Read Also : ഐപിഎൽ മാച്ച് 29: രണ്ടാം പാദം ഇന്നു മുതൽ; പകരം വീട്ടാനൊരുങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്

അഞ്ചാം വിക്കറ്റിൽ ധോണി-ജഡേജ സഖ്യം ഒത്തുചേർന്നു. ചില മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ സഖ്യം അഞ്ചാം വിക്കറ്റിൽ 32 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 19ആം ഓവറിലെ അവസാന പന്തിൽ നടരാജൻ ധോണിയെ വില്ല്യംസണിൻ്റെ കൈകളിൽ എത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. അവസാന ഓവറിൽ ജഡേജ നടത്തിയ ചില കൂറ്റനടികളാണ് ചെന്നൈയെ മികച്ച സ്കോറിൽ എത്തിച്ചത്. ജഡേജ (പന്ത് പന്തുകളിൽ 25), ദീപക് ചഹാർ (2) എന്നിവ പുറത്താവാതെ നിന്നു.

Story Highlights sunrisers hyderabad vs chennai super kings first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here