മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്

മലപ്പുറം താനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

താനൂർ ചാഞ്ചേരിപ്പറമ്പിൽ ഇന്ന് പുലർച്ചെ 6 മണിയോടെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. രണ്ടായ്ച മുൻപും പ്രദേശത്ത് സമാനമായ രീതിയിൽ ഒരു കുട്ടിയെ നായ ആക്രമിച്ചിരുന്നു. തിരൂർ, പൊന്നാനി, താനൂർ മേഖലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Story Highlights Street dog attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top