തടിച്ചി എന്നുവിളിച്ച് ആക്ഷേപിക്കുന്നു; ഭക്ഷണം ഒരു നേരം മാത്രം: ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ പരാതിയുമായി യുവതി

woman husband body shaming

ഭർത്താവും കുടുബാംഗങ്ങളും തന്നെ ശാരീരികമായി അധിക്ഷേപിക്കുന്നു എന്ന പരാതിയുമായി യുവതി. ഗുജറാത്തിലെ വഡോദരയിലുള്ള നമിത പരേഖ് എന്ന യുവതിയാണ് ഭർത്താവിൻ്റെയും കുടുംബാംഗങ്ങളുടെയും ബോഡിഷെയിമിങ്ങിനെതിരെ ജെപി നഗർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

Read Also : മൃഗശാലയിൽ കടുവകൾക്ക് ബീഫ് നൽകരുത്; വിചിത്ര പ്രതിഷേധവുമായി ബിജെപി

2017ലാണ് നമിതയും റുഷാബ് പരേഖും തമ്മിൽ വിവാഹിതരായത്. അന്ന് മുതൽ ഭർത്താവ് തന്നെ ആക്ഷേപിക്കുമായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. അമിതഭാരമെന്നാരോപിച്ച് തന്നെ തടിച്ച് എന്നു വിളിച്ച് ഇവർ പരിഹസിക്കുമായിരുന്നു എന്നും ഇടക്കിടെ നിർബന്ധിച്ച് തൈറോയ്ഡ് ചെക്കപ്പ് നടത്തുമായിരുന്നു എന്നും യുവതി പറയുന്നു. ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാൻ അനുവദിച്ചിരുന്നുള്ളൂ. നിരന്തരം വ്യായാമം ചെയ്യാൻ നിർബന്ധിക്കുമായിരുന്നു. വീട്ടുജോലി ചെയ്യാൻ എപ്പോഴും നിർബന്ധിക്കുമായിരുന്നു. വീട് വൃത്തിയായി കിടന്നാലും വീണ്ടും വൃത്തിയാക്കാൻ ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ജൂലായ് 27 വരെ അധിക്ഷേപം തുടർന്നു എന്നും പിന്നീട് താൻ തൻ്റെ വീട്ടിലേക്ക് മടങ്ങി എന്നും യുവതി പരാതിയിൽ പറയുന്നു.

പരാതിയിൽ അന്വേഷണം ആരംഭിച്ചു എന്ന് പൊലീസ് അറിയിച്ചു.

Story Highlights Woman accuses husband and in-laws body shaming her

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top