ജോസിന്റെ തീരുമാനം കേരള രാഷ്ടീയത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കും : എ വിജയരാഘവൻ

a vijayaraghavan welcomes jose k mani

ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ടീയത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.

പാലാ സീറ്റിന്റെ കാര്യത്തിൽ എൽഡിഎഫ് ഘടകകക്ഷികളുമായും ചർച്ച ചെയ്യുമെന്നും തീരുമാനം കൈക്കൊള്ളുമെന്നും എ വിജയരാഘവൻ പറഞ്ഞു.

ജോസ് വിഭാഗം ഉപാധികൾ വെച്ചിട്ടില്ല. കേരളാ കോൺഗ്രസുമായി ഇടതുപക്ഷം മുൻപും സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചാര്യത്തിൽ കേ.കോൺഗ്രസിന്റെത് സുവ്യക്തമായ നിലപാടാണെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം, മാണി.സി കാപ്പൻ എൽഡി എഫുമായി ചേർന്നു പ്രവർത്തിക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും എ വിജയരാഘവൻ അറിയിച്ചു.

Story Highlights a vijayaraghavan welcomes jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top