Advertisement

അധികാരം കേന്ദ്രീകരിക്കാന്‍ നീക്കമെന്ന വാര്‍ത്തകള്‍; മന്ത്രിസഭാ യോഗത്തില്‍ രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

October 14, 2020
Google News 1 minute Read

അധികാരം കേന്ദ്രീകരിക്കാന്‍ നീക്കമെന്ന വാര്‍ത്തകളെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷ പ്രകടനം. മന്ത്രിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍ എന്നിവരിലേക്ക് അധികാരം കേന്ദ്രീകരിക്കാനൊരുങ്ങുന്നുവെന്ന ചര്‍ച്ചകളിലാണ് മുഖ്യമന്ത്രി അസ്വസ്ഥനായത്. ലക്ഷ്യം അധികാര കേന്ദ്രീകരണമായിരുന്നില്ല ഭരണ വേഗം കൂട്ടുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉപസമിതി വീണ്ടും യോഗം ചേരണമെന്നും അന്തിമ റിപ്പോര്‍ട്ടാകാന്‍ രണ്ടാഴ്ച സമയമെടുക്കുമെന്നും സമിതി കണ്‍വീനര്‍ മന്ത്രി എ.കെ. ബാലന്‍ മറുപടി നല്‍കി.

ഭരണ വേഗം കൂട്ടാന്‍ ചുവപ്പുനാട ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ തട്ടുകള്‍ കുറയ്ക്കാനും ഉപസമിതി നിര്‍ദേശിച്ചേക്കും. അടുത്തയാഴ്ച ഉപസമിതി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കും. നേരത്തെ
ഉപസമിതിയോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഘടകക്ഷി മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ രോഷ പ്രകടനത്തിനോട് പ്രതികരിച്ചില്ല. അധികാര കേന്ദ്രീകരണമടക്കം കരട് റിപ്പോര്‍ട്ടിലെ വിവാദ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കുമെന്നും സൂചനയുണ്ട്.

Story Highlights cm pinarayi vijayan, cabinet meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here