മുലായം സിംഗ് യാദവിന് കൊവിഡ്

mulayam singh yadav

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന് കൊവിഡ്. സമാജ് വാദി പാര്‍ട്ടി നേതാവിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും വിവരം. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ട്വീറ്റില്‍.

മുലായം സിംഗിന്റെ ഭാര്യ സാദ്‌ന യാദവും കൊവിഡ് പോസിറ്റീവായെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗുര്‍ഗോണിലെ മെഡാന്റ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. അച്ഛന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഷ്ട്രീയ നേതാവായ മകന്‍ അഖിലേഷ് യാദവ് അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരു ദിവസങ്ങളില്‍ അറിയിക്കാമെന്നും അഖിലേഷ്.

Story Highlights mulayam singh yadav covid positive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top