ഡൽഹിയിൽ കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയം

Negotiations farmers organizations Delhi

ഡൽഹിയിൽ കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയം. കേന്ദ്ര കൃഷി മന്ത്രിയുടെ സാന്നിധ്യം പോലുമില്ലാത്ത ചർച്ച ബഹിഷ്‌ക്കരിക്കുകയാണെന്ന് 29 കർഷക സംഘടനകളുടെ നേതാക്കൾ വ്യക്തമാക്കി. പ്രക്ഷോഭകർ കാർഷിക നിയമങ്ങൾ കീറിയെറിഞ്ഞു. സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി. കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി, ഓൾ ഇന്ത്യ കിസാൻ സഭ തുടങ്ങിയ സംഘടനകൾ കേന്ദ്രത്തിന്റെ ക്ഷണം നേരത്തെ തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെ നേരിട്ട് കാണാൻ തീരുമാനിച്ചാൽ മാത്രമേ ചർച്ചയ്ക്കുള്ളുവെന്ന നിലപാടും വ്യക്തമാക്കിയിരുന്നു.

Story Highlights Negotiations with farmers’ organizations in Delhi failed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top