സ്വര്‍ണക്കടത്തില്‍ ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ. റമീസും ഷറഫുദ്ദീനും ടാന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു. കേസില്‍ ദാവൂദ് സംഘാംഗം ഫിറോസ് ഒയാസിസിന്റെ പങ്ക് സംശയിക്കുന്നുവെന്നും ഏജന്‍സി. പ്രതികളെ ഒരുമിച്ച് ചേര്‍ത്തത് രാജ്യത്തിന് പുറത്തുള്ളവരെന്നും എന്‍ഐഎ. ഫിറോസ് ഒയാസിസ് ദക്ഷിണേന്ത്യക്കാരനാണെന്നും ടാന്‍സാനിയ കേന്ദ്രമാക്കിയാണ് ഫിറോസിന്റെ പ്രവര്‍ത്തനമെന്നും എന്‍ഐഎ അറിയിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതികൾ ഒരുമിച്ച് ചേർന്നത് ഒരാളുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ്. പ്രതികൾ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ കിട്ടിയിട്ടുണ്ട്. പ്രതികള്‍ ടാൻസാനിയയിൽ നിന്നും യുഎഇയിലേക്കും അവിടെ നിന്നും ഇന്ത്യയിലേക്കും സ്വര്‍ണം കടത്തി. സ്വർണത്തിനായി പണം മുടക്കിയവർ ലാഭം എടുത്തിട്ടില്ല. ലാഭം എടുക്കാതെ സ്വർണക്കടത്തിൽ വീണ്ടും നിക്ഷേപിച്ചാൽ അത് തീവ്രവാദത്തിനായി കണക്കാക്കാം എന്ന് എഫ്എടിഎഫ് റിപ്പോർട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി.
Read Also : സ്വര്‍ണക്കടത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കട്ടേയെന്ന് ആവര്‍ത്തിച്ച് സിപിഐഎം
പ്രതികള്‍ക്ക് എതിരെ യുഎപിഎ ചുമത്തിയതിന് തെളിവായാണ് എന്‍ഐഎയുടെ പുതിയ കണ്ടെത്തലുകള്‍. നേരത്തെ കേസിലെ തീവ്രവാദ ബന്ധവും ഏജന്‍സി കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളില്‍ എത്തുന്നുവെന്നും എന്‍ഐഎ വാദം.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് എതിരായ ഡിജിറ്റല്‍ തെളിവുകള്‍ സമര്‍പ്പിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് തെളിവുകള്‍ സമര്‍പ്പിച്ചത്. മുദ്ര വച്ച കവറിലാണ് ഇവ നല്‍കിയത്. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് തെളിവ് സമര്‍പ്പണം.
Story Highlights – gold smuggling, nia, davood ibrahim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here