ഷെയിം ഓണ്‍ വിജയ് സേതുപതി; ട്വിറ്ററില്‍ മുരളീധരന്റെ ബയോപിക്കിനെതിരെ അനാവശ്യ വിവാദം

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുന്ന 800 എന്ന ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഹാഷ് ടാഗ് പ്രതിഷേധം. 800 എന്ന ചിത്രത്തെയും മുരളീധരനായി അഭിനയിക്കുന്ന വിജയ് സേതുപതിക്കെതിരെയുമാണ് ഒരു വിഭാഗം ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ ഹാഷ് ടാഗ് ക്യാമ്പയിനുകള്‍ ആരംഭിച്ചിരിക്കുന്നത്. തമിഴ് വികാരം ആളിക്കത്തിച്ച് താരത്തിന്റെ മുഴുവന്‍ ചിത്രങ്ങളും ബഹിഷ്‌കരിക്കണമെന്നാണ് ട്വീറ്റുകളിലെ പ്രധാന ആവശ്യം.
#shameonvijaysethupathi എന്ന പേരില്‍ ട്വിറ്ററില്‍ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നിരവധി തമിഴ്മക്കളെ കൊന്നവരാണ് ശ്രീലങ്കക്കാരെന്നും ഇന്ത്യയെ തോല്‍പിച്ചു ലോകകപ്പ് സ്വന്തമാക്കിയവരാണ് അവരെന്നും അതിനാല്‍ ഈ കഥാപാത്രം അഭിനയിക്കാന്‍ നാണമില്ലേ എന്നുമാണ് സമൂഹമാധ്യമങ്ങളിലുടെയുള്ള ചോദ്യം.
എം എസ് ശ്രീപതി സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ അണിയറയില്‍ മുഴുവന്‍ തമിഴ് സിനിമ രംഗത്തെ പ്രമുഖരാണെന്നിരിക്കെ അനാവശ്യ വിവാദമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളില്‍ പെട്ട ഒരു താരമാണ് മുത്തയ്യ മുരളീധരന്‍. ടെസ്റ്റ് കരിയറില്‍ ആദ്യമായി 800 വിക്കറ്റുകള്‍ തികയ്ക്കുന്ന താരമാണ് മുരളി. ഏകദിനത്തില്‍ 534 വിക്കറ്റുകളും താരത്തിനുണ്ട്. കൊച്ചി ടസ്‌കേഴ്‌സ് ഉള്‍പ്പെടെ വിവിധ ഐപിഎല്‍ ടീമുകളിലും മുരളി കളിച്ചിട്ടുണ്ട്.
Story Highlights – #ShameOnVijaySethupathi, trends on Twitter Muttiah Muralitharan, biopic 800
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here