തിരുവില്ലാമല കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

thiruvilwamala rafeeq murder arrested

തിരുവില്ലാമല റഫീഖിന്റെ കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിലായി. അമ്പായത്തോട് അഷ്‌റഫ്‌, അമീർ എന്നിവരാണ് പിടിയിലായത്. ജയിലിലുണ്ടായിരുന്നപ്പോൾ തുടങ്ങിയ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 

പഴയന്നൂർ തിരുവില്ലാമല പട്ടിപ്പറമ്പിൽ വാടകവീട്ടിലാണ് പാലക്കാട് ചുനങ്ങാട് സ്വദേശി റഫീഖിനെ കഴിഞ്ഞ ദിവസം വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായിരുന്നു റഫീഖ്. പിടിയിലായ പ്രതികളും കഞ്ചാവു കേസിൽ ഉൾപ്പെട്ടവരാണ്. ജയിലിൽ ഒരുമിച്ചുണ്ടായിരിന്നപ്പോൾ ഇവർ തമ്മിലുണ്ടായ വാക്കുതർക്കവും വഴക്കുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ജയിലിൽ നിന്നറങ്ങിയ ശേഷവും ഇവർ കഞ്ചാവ് ഇടപാടുകൾ നടത്തിയിരുന്നു.  ഈ ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കവും വൈരാഗ്യത്തിന് ഇടയാക്കിയിട്ടുണ്ട്.

Read Also : തൃശൂർ റഫീഖ് വധക്കേസ്; സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

ഷമീറിനൊപ്പം വെട്ടേറ്റ സുഹൃത്ത് ഫാസിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഫാസിലിനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണം. മൊഴികളിലെ വൈരുധ്യമായിരുന്നു ഇതിന് കാരണം. എന്നാൽ ഫാസിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. കൊലപാതകം നടത്തിയതിൽ പങ്കുള്ള കൂടുതൽ പേർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലിസ്.

Story Highlights thiruvilwamala murder 2 arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top