Advertisement

ഇന്ന് ഏഴ് പുതിയ ഹോട്ട് സ്പോട്ടുകള്‍

October 14, 2020
Google News 1 minute Read
HOTSPOT

ഇന്ന് ഏഴ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), അറക്കുളം (സബ് വാര്‍ഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാര്‍ഡ് 19), മലപ്പുറം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 24), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 9, 10, 11), തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ (15), തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ (19), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാര്‍ഡ് 13, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

Read Also : സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 653 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights hot spot, covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here