അക്കിത്തത്തിന്റെ വിടവാങ്ങൽ ജ്ഞാനപീഠ പുരസ്‌കാര നിറവിൽ

മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വിടവാങ്ങൽ ജ്ഞാനപീഠ പുരസ്‌കാര നിറവിൽ. 55-ാമത് ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായി ഒരു വർഷം തികയുന്നതിന് മുൻപാണ് അദ്ദേഹം വിടവാങ്ങിയത്. കഴിഞ്ഞ മാസമായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നൽകി ആദരിച്ചത്.

കാവ്യലോകത്തിന് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം നൽകി ആദരിച്ചത്. കവിതകളിൽ മാത്രം ഒതുങ്ങാതെ ചെറുകഥ, ബാലസാഹിത്യം, ഉപന്യാസം, നാടകം തുടങ്ങി ഇതര മേഖലകളിലും അദ്ദേഹം കയ്യൊപ്പ് ചാർത്തി. ജ്ഞാനപീഠത്തിന് പുറമേ പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അക്കിത്തത്തിന്റെ വിടവാങ്ങൽ മലയാള സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടമാണ്.

Story Highlights akkitham achuthan namboothiri, njanapeedam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top