‘ഉദാത്ത മനുഷ്യസ്‌നേഹത്തിന്റെ മഹാകവി’; അക്കിത്തത്തിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഉദാത്ത മനുഷ്യസ്‌നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also :മഹാകവി അക്കിത്തം അന്തരിച്ചു

ഇന്ന് രാവിലെ 8.10 നായിരുന്നു അക്കിത്തത്തിന്റെ മരണം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാവിലെ 10.30ന് സാഹിത്യ അക്കാദമിയിൽ പൊതുദർശനം. ഉച്ചയോടെ ഭൗതികശരീരം പാലക്കാട് കുമരനെല്ലൂരിലെ വീട്ടിൽ എത്തിക്കും. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിയോടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

Story Highlights Pinarayi vijayan, Akkitham Achuthan namboothiri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top