യൂറോപ്പിൽ കൊവിഡ് രണ്ടാം വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ചു

യൂറോപ്പിൽ കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി. രോഗികളുടെ എണ്ണത്തിൽ യൂറോപ്പ് അമേരിക്കയെ മറികടന്നു. ഇതോടെ നിയന്ത്രണങ്ങൾ കർശനമാക്കി.

യൂറോപ്പിൽ കഴിഞ്ഞയാഴ്ച ഏഴു ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ആഴ്ചകളേക്കാൾ 34 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി രൂക്ഷമായിട്ടുള്ളത്.

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഫ്രാൻസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാൻസിലെ ഒമ്പതു നഗരങ്ങളിൽ രാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാരീരിക അകലം നിർബന്ധമായും പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights Europe, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top