ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു; തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴ

തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ദുരിതപ്പെയ്ത് തുടരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് തെലങ്കാനയിലും ആന്ധ്രപ്രദേശിലും അതിതീവ്രമഴ രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ തെലങ്കാനയിലെ മരണസംഖ്യ മുപ്പതായി. ഇതിൽ 15 മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹൈദരാബാദിലാണ്.
ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലും വെള്ളംകയറി വെള്ളംകയറി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. മഴ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുമായും, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായും സംസാരിച്ചു. സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി കേന്ദ്രസഹായം ഉണ്ടാകുമെന്നും അറിയിച്ചു. മഴ തുടരുന്നതിനാൽ രണ്ടുദിവസം വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Story Highlights – Low pressure enters shore; Heavy rains in Telangana and Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here