രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു

india covid cases crossed 73 lakhs

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 67,708 പോസിറ്റീവ് കേസുകളും 680 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 73,07,098 ആയി. ആകെ മരണം 1,11,266 ആയി.

രാജ്യത്താകെ ചികിത്സയിലുള്ളത് 8,12,390 പേരാണ്. ആകെ രോഗമുക്തരുടെ എണ്ണം 63,83,442 ആയി. 24 മണിക്കൂറിനിടെ 11,36,183 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധിച്ചത് 9,12,26,305 സാമ്പിളുകളാണ്.

രാജ്യത്തെ രോഗമുക്തി നിരക്ക് 87.35% ആയി ഉയർന്നു. അസമിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് ലക്ഷം ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്.

Story Highlights india covid cases crossed 73 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top