Advertisement

ആഭ്യന്തര വിഷയങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടെന്ന് ഇന്ത്യ

October 15, 2020
Google News 2 minutes Read
india china issue

ആഭ്യന്തര വിഷയങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടെന്ന് ഇന്ത്യ. ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് ചൈനയുടെ പ്രസ്താവനയോടാണ് പ്രതികരണം.

ലഡാക്ക് എല്ലാകാലവും ഇനിയും ഇന്ത്യയുടെ അഭിവാജ്യഘടകമായി തുടരും. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ അഭിപ്രായം പറയാന്‍ ചൈനയ്ക്ക് അവകാശമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. എഴാം സൈനിക തല ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ചൈനയുടെ വിവാദ പ്രസ്താവന.

Read Also : ഇന്ത്യ-ചൈന ഏഴാം സൈനിക തല ചർച്ച ഇന്ന്

അതേസമയം ഇന്ന് ചൈനീസ് സൈനികരോട് യുദ്ധത്തിന് തയ്യാറായിരിക്കാന്‍ പ്രസിഡന്റ് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. തായ് വാന്‍ കടലിടുക്കിലൂടെ അമേരിക്കന്‍ നാവിക സേന കപ്പല്‍ കടന്നുപോയ പശ്ചാത്തലത്തിലായിരുന്നു ഷീ ജിന്‍പിങിന്റെ നിര്‍ദേശം. ‘ഇന്ന് സൈനികര്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണം. നിങ്ങളുടെ മനസും ഊര്‍ജവും പൂര്‍ണമായും യുദ്ധത്തിന് തയാറായ നിലയിലാകണം എന്ന് ഷീ പറഞ്ഞു. ഷാസൂ നഗരത്തിലെ സൈനികരെ സന്ദര്‍ശിക്കവേയായിരുന്നു ഷീയുടെ ആഹ്വാനം.

Story Highlights india -china issue, ladakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here