ആദിവാസി കോളനിയിലേക്ക് സർവീസ് നടത്തിയ ജീപ്പ് ഡ്രൈവർക്ക് മർദനം

എറണാകുളം കോതമംഗലത്ത് ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം. കഴുത്തിനും കൈക്കും പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിവാസി കോളനിയിലേക്ക് ഓട്ടം പോയതിനെ തുടർന്നാണ് മർദനം.

കുട്ടമ്പുഴയിലെ വാരിയം ആദിവാസി കോളനിയിലേക്ക് ഓട്ടം പോയ ജീപ്പ് ഡ്രൈവറായ ഡോൺ ജോയിക്കാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. കോളനിയിലേക്കുള്ള ഓട്ടം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. കോളനിയിലേയ്ക്ക് ഓട്ടം പോയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മർദനം.

നൂറു കണക്കിന് ആദിവാസികൾ താമസിക്കുന്ന കോളനിയിലേക്ക് പുറത്തു നിന്ന് ആരെയും പ്രവേശിപ്പിക്കില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ വാരിയം കോളനിയിലെത്താൻ നാല് മണിക്കൂർ വനത്തിലൂടെ യാത്ര ചെയ്യണം. ജീപ്പ് മാത്രമാണ് കോളനി വാസികൾക്ക് ഏക ആശ്രയം. വനം വകുപ്പിന്റെ നടപടി ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് ആദിവാസികൾ.

Story Highlights Attack, Kuttampuzha tribe colony

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top