Advertisement

എല്ലാ കാര്യങ്ങളും അമിത്ഷായുടെ അനുഗ്രഹത്തോടെയെന്ന് ചിരാഗ് അശ്വിൻ; ചിരാഗ് പറയുന്നത് കള്ളമെന്ന് ബിജെപി

October 16, 2020
Google News 1 minute Read
chirag paswan statement sparks row in bjp

എൽജെപി രാഷ്ട്രീയ നീക്കങ്ങൾ ബിഹാറിൽ തയാറാക്കിയത് ബിജെപി നേത്യത്വം ആണെന്ന വിവാദം എൻഡിഎയിൽ ചൂട് പിടിക്കുന്നു. എല്ലാ കാര്യങ്ങളും അമിത്ഷായുടെ അനുഗ്രഹത്തോടെയാണെന്ന ചിരാഗ് പാസ്വാന്റെ വെളിപ്പെടുത്തലിലാണ് ഇപ്പോൾ ജെഡിയു പ്രതിഷേധം ഉന്നയിക്കുന്നത്. എന്നാൽ, ചിരാഗ് കളവ് പറയുകയാണെന്നും ജെഡിയുവുമായുള്ള ബന്ധത്തെ പ്രതിസന്ധിയിലാക്കാൻ അതിന് സാധിക്കില്ലെന്നും ബിജെപി പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ബിഹാറിൽ ഒറ്റയ്ക്ക് ഭരണം നേടണം എന്നതാണ് ബിജെപിയുടെ താത്പര്യം. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇതിനായി ഒറ്റയ്ക്ക് പരിശ്രമിച്ച് പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ അൽപം കുറുക്ക് വഴിയിലൂടെ ഇത് നേടി എടുക്കാനാണോ ഇപ്പോഴുള്ള ബിജെപി ശ്രമം എന്നതാണ് എൻഡിഎയിൽ ഇപ്പോൾ ഉയരുന്ന ചർച്ച. എൽജെപിയുടെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം അമിത് ഷായോട് കൂടി ചർച്ച ചെയ്താണ് സ്വീകരിച്ചതെന്ന ചിരാഗ് പാസ്വാന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് എൽജെപി സ്ഥാനാർത്ഥികൾ ജനവിധി തേടുക. ബിജെപി നേത്യത്വം വിശ്വാസവഞ്ചന കാട്ടുകയാണോ എന്ന സംശയം ചിരാഗിന്റെ പ്രസ്താവനയെ തുടർന്ന് ജെഡിയു നേതാക്കൾ പങ്ക് വയ്ക്കുന്നു. ഇക്കാര്യത്തിൽ നിതീഷ് കുമാർ അമിത്ഷായോട് തന്നെ ഇക്കാര്യ ചോദിക്കുമെന്നാണ് വിവരം. എന്നാൽ ചിരാഗിന്റേത് വില കുറഞ്ഞ രാഷ്ട്രിയ തന്ത്രമാണെന്നാണ് ബിജെപിയുടെ പ്രതികരണം. നിരവധി ബിജെപി വിമത നേതാക്കളാണ് എൽജെപി ടിക്കറ്റിൽ ജനവിധി തേടുന്നത്. പ്രചരണമുഖത്ത് നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കാനുള്ള ചിരാഗ് പസ്വാന്റെ നീക്കം നേരത്തെ ബിജെപി ശക്തമായി എതിർത്തിരുന്നു.

Story Highlights chirag paswan statement sparks row in bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here