തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ രജിസ്ട്രാര്‍ ആയി ചുമതലയേറ്റ് ഡോ. ഡി ഷൈജന്‍

dr d shijan

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല രജിസ്ട്രാര്‍ ആയി ഡോ. ഡി ഷൈജന്‍ നിയമിതനായി. നേരത്തെ കാലികറ്റ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ആയിരുന്നു. തിരുവനന്തപുരം പൂവാര്‍ സ്വദേശിയാണ്. പള്ളം പുരയിടത്തില്‍ പരേതനായ ഡേവിസിന്റെ മകനാണ്. അമ്മ അല്‍ഫോണ്‍സാമ്മ.

ഇദ്ദേഹം താമസിക്കുന്നത് തൃശൂര്‍ കരിയാട്ടുകരയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രത്യാഘാത വിദഗ്ധ സമിതി, പൊതുചെലവ് കമ്മിറ്റി അവലോകന സമിതി എന്നിവയില്‍ അംഗമാണ്.

Story Highlights thunjath ezhuthachan malayalam university registar dr d shijan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top