Advertisement

മലയാളം സർവകലാശാലയിൽ എസ്എഫ്ഐക്ക് ജയം

January 23, 2024
Google News 1 minute Read

തിരൂർ മലയാളം സർവകലാശാല യൂണിയൻ തെരഞ്ഞടുപ്പിൽ എസ്എഫ്ഐക്ക് ജയം. നേരത്തെ നടന്ന തെരഞ്ഞടുപ്പിൽ എസ്എഫ്ഐയുടെ ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് വീണ്ടും തെരഞ്ഞടുപ്പ് നടത്തിയത്. ചെയർപേഴ്‌സൺ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ തുടങ്ങിയ സീറ്റുകളിലേക്കായിരുന്നു ഇലക്ഷൻ നടന്നത്.

നേരത്തെ മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് സ്ഥാനാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിർദേശിച്ചു. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നിയമവിരുദ്ധമായാണ് സൂക്ഷ്മ പരിശോധന നടത്തി നാമ നിര്‍ദേശ പത്രിക തള്ളിയതെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

Story Highlights: SFI Victory in Malayalam University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here