മന്ത്രിസഭാ തീരുമാനം മറികടന്ന് ഓഫിസ് മോടിപിടിപ്പിക്കൽ; അനുവദിച്ചത് ലക്ഷങ്ങൾ

govt lavish pay out

മന്ത്രിസഭാ തീരുമാനം മറികടന്ന് ഓഫിസ് മോടിപിടിപ്പിക്കലിന് ലക്ഷങ്ങൾ അനുവദിച്ച് ഉത്തരവ്. വനിതാ കമ്മിഷന്റെ പുതിയ ഓഫിസ് ഇൻറീരിയർ വർക്കിന് 75 ലക്ഷവും വിജിലൻസ് ഓഫീസുകൾ മോടിപിടിപ്പിക്കാൻ 70 ലക്ഷവുമാണ് അനുവദിച്ചത്. ഉത്തരവുകളുടെ പകർപ്പ് ട്വൻറിഫോറിന് ലഭിച്ചു.

മുണ്ടു മുറുക്കിയുടുക്കാനും അനാവശ്യ ചെലവ് ഒഴിവാക്കാനുമുള്ള സർക്കാർ തീരുമാനം സർക്കാർ തന്നെ ലംഘിക്കുന്ന കാഴ്ചയാണ് കാണുന്നത്. സെപ്റ്റംബർ 16 ലെ മന്ത്രിസഭാ യോഗം ഓഫിസ് മോടിപിടിപ്പിക്കുന്നതിന് ഒരു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തിയത് ഈ മന്ത്രിസഭാ യോഗമായിരുന്നു. പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം ആറു മാസം കൂടി പിടിക്കാനും അതേ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചെലവു ചുരുക്കലിന് പല മാർഗങ്ങളും ആരാഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു ഓഫിസ് മോടിപിടിപ്പിക്കലിന് ഒരു വർഷം വിലക്കേർപ്പെടുത്തിയത്. തീരുമാനത്തിന്റെ ചൂടാറും മുമ്പേ സർക്കാർ തന്നെ തീരുമാനം ലംഘിച്ചു.

വിജിലൻസ് ഓഫീസുകൾ മോടി കൂട്ടാൻ അനുവദിച്ചത് 70ലക്ഷം. ഓഫിസ് കാബിനുകൾ അടക്കമാണ് മോടി കൂട്ടലിലുണ്ടാവുക. വനിതാ കമ്മിഷൻ ഓഫീസ് തമ്പാന്നുരി ലെ ഗടഞഠഇ ടെർമിനലിലേക്കു മാറ്റുമ്പോൾ ഇന്റീരിയർ വർക്ക് ചെയ്യാൻ അനുവദിച്ചത് 75 ലക്ഷം രൂപയാണ്.

Story Highlights govt lavish pay out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top