പാക് സൈനികന്റെ ഖബറിടം പരിപാലിച്ച് മാതൃകയായി ഇന്ത്യൻ സൈന്യം

പാക് സൈനികന്റെ ഖബറിടം പരിപാലിച്ച് മാതൃകയായി ഇന്ത്യൻ സൈന്യം.
ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ സ്ഥിതി ചെയ്തിരുന്ന പാകിസ്താനി ഓഫിസർ മേജർ മുഹമ്മദ് ഷാബിർ ഖാന്റെ ഖബറിടത്തിലാണ് ഇന്ത്യയൻ സൈന്യം അറ്റുകുറ്റ പണികളെല്ലാം നടത്തിയത്.
ചിനാർ കോപ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ചിത്രസഹിതം ഈ വാർത്ത വന്നിരിക്കുന്നത്. 1972 മെയ് 5നാണ് നൗഗം സെക്ടറിൽ വച്ച് പാക് സൈനികൻ മരിക്കുന്നത്.
In keeping with the traditions & ethos of the #IndianArmy, #ChinarCorps resuscitated a damaged grave of Major Mohd Shabir Khan, Sitara-e-Jurrat, Pakistan Army, who was Killed in Action (KIA) at a forward location along LC in Naugam Sector on 05 May 1972.#Kashmir@adgpi pic.twitter.com/EjbFQSn9Iq
— Chinar Corps? – Indian Army (@ChinarcorpsIA) October 15, 2020
‘ഒരു മരിച്ച സൈനികൻ, അതേത് രാജ്യത്തിന്റെ ആയിക്കൊള്ളട്ടെ, മരണശേഷം ബഹുമാനവും ആദരവും അർഹിക്കുന്നു’ എന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Story Highlights – Indian Army Restores Damaged Grave Of Decorated Pak Officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here