പൊലീസുകാര്‍ പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണം ; മുഖ്യമന്ത്രി പിണറായി വിജയന്‍

CM PINARAYI VIJAYAN

സംസ്ഥാനത്ത് 2279 പേര്‍ ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 2279 പൊലീസുകാരുടെ പാസിങ് ഔട്ട് പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സേനയില്‍ ചിലരുടെ ഭാഗത്ത് നിന്ന് പ്രതീഷിക്കാത്ത രീതിയില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇക്കാര്യം മനസില്‍ വെച്ച് വേണം ഓരോ പൊലീസ് ഉദ്യോഗസ്ഥനും പെരുമാറാനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എപ്പോഴും നല്ല പൊലീസ് ഉദ്യോഗസ്ഥനായിരിക്കണമെന്നും ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Story Highlights policemen are public servants; CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top