മാവോയിസ്റ്റ് നേതാവ് രൂപേഷുമായി ബന്ധപ്പെട്ട വിടുതൽ ഹർജികളിൽ കീഴ്കോടതികൾ തീരുമാനമെടുക്കുന്നതിന് സുപ്രിംകോടതി വിലക്ക്

മാവോയിസ്റ്റ് നേതാവ് രൂപേഷുമായി ബന്ധപ്പെട്ട വിടുതൽ ഹർജികളിൽ കീഴ്കോടതികൾ തീരുമാനമെടുക്കുന്നതിന് സുപ്രിംകോടതി വിലക്ക്. രൂപേഷിനെതിരെയുള്ള കേസുകൾ റദ്ദാക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ.
സർക്കാരിന്റെ ഹർജിയിൽ അന്തിമതീർപ്പാകും വരെ ഹൈക്കോടതിയും വിചാരണക്കോടതികളും തീരുമാനമെടുക്കരുതെന്ന് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. രൂപേഷിനെതിരെ കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ രാജ്യദ്രോഹക്കുറ്റവും, യുഎപിഎ വകുപ്പും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.
Story Highlights – Supreme Court bans lower courts from releasing release petitions against Maoist leader Rupesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here