രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം തടയാൻ ഏകാംഗ സമിതി അധ്യക്ഷനായി നിയമിച്ച് സുപ്രിംകോടതി

ഡൽഹി ഉൾക്കൊള്ളുന്ന രാജ്യതലസ്ഥാന മേഖലയിലെ അന്തരീക്ഷ മലിനീകരണത്തിൽ റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജി മദൻ ബി. ലോക്കൂറിനെ ഏകാംഗ സമിതി അധ്യക്ഷനായി നിയമിച്ച് സുപ്രിംകോടതി.

ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് നിർത്തലാക്കാൻ നടപടിയെടുക്കുകയാണ് പ്രധാനദൗത്യം. എൻസിസി, എൻഎസ്എസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ് എന്നീ വിദ്യാർത്ഥി സേനകളുടെ സേവനം പ്രയോജനപ്പെടുത്താം. ദൗത്യസംഘങ്ങൾ ദേശീയപാതകളിൽ അടക്കം പട്രോളിഗ് നടത്തണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

Story Highlights The Supreme Court has appointed a one-man committee to curb air pollution in the country’s capital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top