ജാർഖണ്ഡിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ജാർഖണ്ഡിൽ വീണ്ടും ബലാത്സംഗക്കൊല. ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പന്ത്രണ്ട് വയസുകാരിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

ഇന്നലെയാണ് സംഭവം നടന്നത്. രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള താഡി ഗ്രാമത്തിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. രാവിലെ സൈക്കിളിൽ ട്യൂഷന് പോയ പെൺകുട്ടി തിരിച്ചുവന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ ഗ്രാമത്തിന് പുറത്തുള്ള ക്ഷേത്രത്തിന് സമീപം കുട്ടിയുടെ സൈക്കിൾ കണ്ടെത്തി. ഇതിന് സമീപം കുറ്റിക്കാട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ബലാത്സംഗത്തിനിരയായതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ജാർഖണ്ഡിൽ ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗക്കൊലെയാണിത്.

Story Highlights Jharkhand, Rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top