ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. ഫിറോസാബാദിൽ ഇന്നലെ രാത്രിയാണ് സംഭവം. ഉത്തർപ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഗുപ്തയെ കൊലപ്പെടുത്തിയത്. ഗുപ്ത തന്റ കടപൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയത്.

വെടിയേറ്റ് വീണ ഗുപ്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്.എസ്.പി സച്ചിന്ദ്ര പട്ടേൽ പറഞ്ഞു.

Story Highlights Bjp leader shot dead in UP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top