‘സ്വർണക്കടത്ത് കേസ് പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു’; എംടി രമേശ്

എം.ശിവശങ്കറിന്റെ ആശുപത്രിവാസം സിപിഐഎം തിരക്കഥയെന്ന് ബിജെപി. സ്വർണക്കടത്ത് കേസ് പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്.

സ്വർണക്കടത്ത് കേസിൽ തുടക്കം മുതൽ മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അത് തിരുത്തി ക്ലിഫ് ഹൗസിലെത്തി സ്വപ്ന തന്നെ കണ്ടിരിക്കാമെന്ന് പറയുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്നും എംടി രമേശ് കോഴിക്കോട് പറഞ്ഞു.

Story Highlights ‘Government protects gold smugglers’; MT Ramesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top