ഇടുക്കിയില്‍ വിഷമദ്യം കുടിച്ച് ചികിത്സയിലായിരുന്ന ഹോം സ്റ്റേ ഉടമ മരിച്ചു

chithirapuram sanitizer drinking incident death

ഇടുക്കി ചിത്തിരപുരത്തെ ഹോം സ്റ്റേയില്‍ വിഷമദ്യം കഴിച്ച സംഭവത്തില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹോം സ്റ്റേ ഉടമ തങ്കപ്പനും മരിച്ചു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. ഒരാഴ്ച മുന്‍പ് ഇയാളുടെ ഡ്രൈവര്‍ കോലഞ്ചേരി ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് തങ്കപ്പന്‍ മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Read Also : കലാഭവൻ മണി വിഷമദ്യം കഴിച്ചിരുന്നു;സംശയം ശരിവച്ച് ലാബ് റിപ്പോർട്ട്‌

ചിത്തിരപുരം വ്യാജമദ്യ കേസില്‍ മദ്യം കഴിച്ച മൂന്ന് പേരില്‍ രണ്ട് പേരാണിപ്പോള്‍ മരിച്ചത്. കഴിഞ്ഞ 25നാണ് തൃശൂര്‍ സ്വദേശിയായ മനോജ് കൊണ്ടുവന്ന മദ്യം ചിത്തിരപുരത്തെ ഹോംസ്‌റ്റേയില്‍ വച്ച് ഹോംസ്റ്റേ ഉടമ തങ്കപ്പനും ഡ്രൈവര്‍ ജോബിയും ചേര്‍ന്ന് കഴിച്ചത്. തുടര്‍ന്ന് ആദ്യം മനോജിനാണ് കണ്ണിന് കാഴ്ച മങ്ങുകയും തങ്കപ്പനും ജോബിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് 26ന് ആശുപത്രിയില്‍ എത്തിച്ചത്.

ഭക്ഷ്യ വിഷബാധയെന്ന് ആദ്യ കരുതിയെങ്കിലും പിന്നീട് മദ്യം കഴിച്ച വിവരം ഇവര്‍ പറയുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനോജ് ആമസോണ്‍ വഴി വാങ്ങിയ സാനിട്ടൈസര്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റാണ് കഴിച്ചതെന്ന് വ്യക്തമായത്. അന്വേഷണ സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ സ്പിരിറ്റിന്റെ ബാക്കി കണ്ടെടുക്കുകയും ചെയ്തു.

തുടര്‍ന്ന് മനോജിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. മങ്ങിയ കാഴ്ചയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനും അപേക്ഷ നല്‍കി. കഴിഞ്ഞ ആഴ്ച ഗുരുതരാവസ്ഥയിലായിരുന്ന ഡ്രൈവര്‍ ജോബി മരിച്ചിരുന്നു.

Story Highlights chitithirapuram sanitizer drinking incident,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top