Advertisement

അന്തിക്കാട് നിധിന്‍ വധക്കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റിലായി

October 17, 2020
Google News 1 minute Read

അന്തിക്കാട് നിധിന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷ്, പ്രജിത്ത് എന്നിവരാണ് തൃപ്പുണ്ണിത്തറയില്‍ നിന്ന് പിടിയിലായത്. നിധിന്‍ കെല്ലപ്പെട്ട ശേഷം പൊള്ളാച്ചിയിലേക്ക് കടന്ന ധനേഷും, പ്രജിത്തും ഒളിത്താവളം മാറുന്നതിനായി എറണാകുളത്തെത്തിയപ്പോഴാണ് തൃപ്പുണിത്തറയില്‍ നിന്നും പിടിയിലായത്. നിധിനെ വധിക്കാനുള്ള പ്രേരകശക്തി ധനേഷാണെന്ന് പൊലിസ് പറയുന്നു. നിധിന്റ സഹോദരന്‍ ധനേഷിനെ നേരത്തെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് നിഗമനം. ഇതോടെ നിധിന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

Story Highlights Nidhin murder case; Two more were arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here