ജനുവരി 1 മുതൽ ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചേക്കും

BCCI resume domestic cricket

അടുത്ത വർഷം ജനുവരി 1 മുതൽ ആഭ്യന്തര മത്സരങ്ങൾ ആരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നു. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇന്ത്യയിൽ പ്രൊഫഷണൽ ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനെപറ്റി സൂചന നൽകിയത്. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ആഭ്യന്തര, രാജ്യാന്തര മത്സരങ്ങൾ മാറ്റിവച്ചിരിക്കുകയായിരുന്നു.

“2021 ജനുവരി 1 മുതൽ ആഭ്യന്തര മത്സരങ്ങൾ ആരംഭിക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ നടക്കുകയാണ്. രഞ്ജി ട്രോഫി സീസൺ എന്തായാലും ഉണ്ടാവും. മറ്റ് ടൂർണമെൻ്റുകളെ പറ്റി ചർച്ചകൾ നടക്കുകയാണ്.”- ഗാംഗുലി പറഞ്ഞു.

Read Also : പരുക്ക്; ഡ്വെയിൻ ബ്രാവോയ്ക്ക് ചില മത്സരങ്ങൾ നഷ്ടമായേക്കും

അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ യാത്രകൾ ഒഴിവാക്കാൻ നാല് സ്ഥലങ്ങളിൽ എല്ലാ മത്സരങ്ങളും നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്. പുതുച്ചേരിയിലെ ആറ് ഗ്രൗണ്ടുകളിൽ പ്ലേറ്റ് ഗ്രൂപ്പ് മത്സരങ്ങൾ നടത്തും. മറ്റ് ഗ്രൂപ്പ് മത്സരങ്ങളിൽ മറ്റ് മൂന്ന് സെൻ്ററുകളിലും നടത്തും. ധർമശാല, ബാംഗ്ലൂർ തുടങ്ങിയ സ്റ്റേഡിയങ്ങളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. വനിതാ ക്രിക്കറ്റും മറ്റ് ഏജ് ഗ്രൂപ്പ് ക്രിക്കറ്റും സാവധാനം തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു.

Story Highlights BCCI planning to resume domestic cricket from January 1

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top