Advertisement

മകൾക്ക് ഓട്ടോ സൈക്കിൾ രൂപകൽപ്പന ചെയ്ത് പിതാവ്

October 18, 2020
Google News 1 minute Read

സെറിബ്രൽപ്ലാസി ബാധിച്ച് പരസഹായം കൂടാതെ ഒന്നും ചെയ്യാനാവാത്ത മകൾക്ക് ചലിക്കുന്ന ഓട്ടോ നിർമ്മിച്ചു നൽകി പിതാവ്. കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ സുരേഷാണ് മകൾ സ്നേഹക്കായി ഓട്ടോ സൈക്കിൾ രൂപകൽപ്പന
ചെയ്തത്.

യാത്രയിഷ്ടപ്പെടുന്ന സ്‌നേഹമോൾക്ക് കൊവിഡ് കാലത്ത് അച്ഛന്റെ കൂടെയുള്ള ഓട്ടോസവാരി നഷ്ടമായി.
മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ ആഗ്രഹം. അങ്ങനെയാണ് ചെമ്മട്ടംവയലിലെ മലയാക്കോത്ത് വീട്ടിൽ ഒരു ഓട്ടോ സൈക്കിൽ തയാറായത്. സെറിബ്രൽപ്ലാസി ബാധിച്ച സ്നേഹമോൾക്കായി അച്ഛൻ സുരേഷ് ഉണ്ടാക്കിയതാണ് ഈ ഓട്ടോമാതൃക.

പുറത്തെ കറക്കം നിന്നെങ്കിലും, സൈക്കിൾ പെഡൽ ഉപയോഗിച്ച് ചവിട്ടി പ്രവർത്തിപ്പിക്കാവും വിധമുള്ള ഓട്ടോ കിട്ടിയതോടെ സ്നേഹമോളും ഹാപ്പിയായി. നാലു വർഷമായി ഓട്ടോറിക്ഷയാണ് സുരേഷിന്റെ ജീവിത ചക്രം ചലിപ്പിക്കുന്നത്. നേരത്തെ മെക്കാനിക്ക് ജോലി കൂടി ചെയ്തിരുന്നു. കൂടാതെ മരപ്പണിയും വശമുണ്ട്. ഇങ്ങനെയാണ് ഫോം ഷീറ്റ്, പ്ലൈവുഡ്, ഇരുമ്പ് പൈപ്പ്, സൈക്കിൾ പെഡൽ, വീൽ, എന്നിവ ഉപയോഗിച്ച് ചലിക്കുന്ന ഓട്ടോറിക്ഷയ്ക്ക് രൂപം നൽകിയത്.

ഇനിയിപ്പോൾ അച്ഛൻ കൂടെയില്ലെങ്കിലും മകളെയുമിരുത്തി അമ്മ സരിതക്കും വീടിന്റെ പരിസരത്ത് ഓട്ടോയിൽ സവാരി പോകാം.

Story Highlights Father designing auto cycle for daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here