കൊച്ചിയിൽ യുവാവിന് നേരെ ഗൂണ്ടാ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിന് നേരെ ഗൂണ്ടാ ആക്രമണം. വയനാട് കേണിച്ചിറ സ്വദേശി അമലിന് നേരെയാണ് ആക്രമണമുണ്ടായത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അമലിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തു.
കാക്കനാട്ടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന അമലിന് നേരെ ശനിയാഴ്ച പുലർച്ചെ 3.30 നാണ് ആക്രമണമുണ്ടായത്. ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗ സംഘം കാക്കനാടിന് സമീപം ചെമ്പ് മുക്കിൽ വച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാത്തതിനെ തുടർന്ന് മർദിക്കുകയും അമലിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു.
മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടെങ്കിലും ഭീഷണി മുഴക്കി സംഘം കടന്നുകളയുകയായിരുന്നു. കാക്കനാട് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് അമൽ. സംഭവത്തിൽ തൃക്കാക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തതായി പൊലീസ് പറയുന്നു. ഗൂണ്ടാ ആക്രമണത്തെ തുടർന്ന് ആലുവ പൊലീസ് സ്റ്റേഷനിൽ ഇന്നലെ ട്രാൻസ്ജൻഡർ യുവതി ആത്മഹത്യക്ക് ശ്രമിച്ചതും വിവാദമായിരുന്നു.
Story Highlights – Goonda Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here