ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അന്‍മോളിനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം
ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പ് കേസിൽ പ്രതിയായ അൻമോൾ ബിഷ്‌ണോയിയെ യുഎസിൽ നിന്ന് തിരികെ കൊണ്ടുവരാൻ ക്രൈംബ്രാഞ്ച് നടപടികൾ ആരംഭിച്ചു. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനാണ് അൻമോൾ. വിവിധ ഗുണ്ടാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ അൻമോൾ നിലവിൽ അമേരിക്കയിലാണെന്നാണ് റിപ്പോർട്ടുകൾ. (Mumbai Police move to extradite Anmol Bishnoi, brother of Lawrence Bishnoi, from US)
മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് അന്‍മോളിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സൽമാൻ ഖാന്റെ വസതി ആക്രമിച്ച കേസിലെ പ്രതികളുമായി അൻമോൾ നിരന്തര സമ്പർക്കം പുലർത്തിയിരുന്നു കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്തവും അൻമോൾ ഏറ്റെടുത്തിരുന്നു. ഏപ്രിൽ 14ന് പുലർച്ചെയാണ് ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് പുറത്ത് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ അഞ്ച് റൗണ്ട് വെടിയുതിർത്തത്. വിക്കികുമാർ ഗുപ്ത, സാഗർകുമാർ പാൽ, സോനുകുമാർ ബിഷ്‌ണോയ്, അനുജ്കുമാർ തപാൻ, മുഹമ്മദ് റഫീഖ് ചൗധരി, ഹർപാൽ എന്നീ ആറ് പേരെ മുംബൈ ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: ബിജെപി അനുനയനീക്കം പാളി; സന്ദീപ് വാര്യര്‍ പുറത്തേക്ക്?
ലോറന്‍സ് ബിഷ്‌ണോയ് അറസ്റ്റിലായ സാഹചര്യത്തില്‍ സംഘത്തിന്റെ തലവനായി പ്രവർത്തിച്ചു കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അൻമോൾ ബിഷ്‌ണോയ് ആണെന്നാണ് വിവരം. ബാബ സിദ്ദിഖിയുടെ കൊലപാതകം ഉൾപ്പെടെ ഈ സമയങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ പിന്നിൽ അൻമോളാണ് എന്നാണ് കണ്ടെത്തല്‍. ഈ കേസുകളുമായി ബന്ധപ്പെട്ട വിചാരണ നടത്താനാണ് യു.എസില്‍ നിന്നും അന്‍മോളിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്
ഇന്ത്യയുടെ ഭീകരവാദ-പ്രതിരോധ ഏജന്‍സിയും കേന്ദ്ര അന്വേഷണ ഏജന്‍സിയും കഴിഞ്ഞ മാസം അന്‍മോളിനെ ‘മോസ്റ്റ്-വാണ്ടഡ്’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാളെ പിടികൂടുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അക്രമങ്ങള്‍ക്കായി പാകിസ്താനില്‍നിന്നും അനധികൃതമായി ആയുധനങ്ങള്‍ കടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതും അന്‍മോല്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2022-ൽ ഗായകൻ സിദ്ധു മൂസ്വാലയുടെ വധക്കേസിലെ പ്രതിയും കൂടിയാണ് അൻമോൾ ബിഷ്‌ണോയി.
Story Highlights : Mumbai Police move to extradite Anmol Bishnoi, brother of Lawrence Bishnoi, from US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here