എംജി സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ ഹാജരായില്ലെന്ന് കാട്ടി പരാജയപ്പെടുത്തിയതായി പരാതി

എംജി യൂണിവേഴ്‌സിറ്റി മൂന്നാം വര്‍ഷ ബിരുദ പരീക്ഷയെഴുതി കാത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ഫലം പുറത്തുവന്നപ്പോള്‍ ഞെട്ടി. പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് കാട്ടി ഇരുപതോളം പേരെ പരാജയപ്പെടുത്തിയതായാണ് പരാതി. വിദൂര വിദ്യാഭ്യാസം വഴി പരീക്ഷയെഴുതിയ ഇരുപതോളം പേരുടെ ഫലത്തിലാണ് ഹാജരായിട്ടില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം
എറണാകുളം യുസി കോളജ് പരീക്ഷാ കേന്ദ്രമായി ലഭിച്ച ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് കാട്ടി പരാജയപ്പെടുത്തിയത്. വിദൂര വിദ്യാഭ്യാസം വഴി ബിഎ ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളാണ് ഫലം വന്നപ്പോള്‍ പരാജയപ്പെട്ടത്. എല്ലാവര്‍ക്കും ആബ്‌സെന്റ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരേ വിഷയത്തിന് തന്നെ. സംഭവത്തില്‍ പരാതിയുമായി യൂണിവേഴ്‌സിറ്റി അധികൃതരെ സമീപിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
കൊവിഡ് പശ്ചാത്തലത്തില്‍ വളരെ കഷ്ടപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാനെത്തിയത്. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നവര്‍ക്ക് ആവശ്യമായ പാഠപുസ്‌കങ്ങളും യൂണിവേഴ്‌സിറ്റി വിതരണം ചെയ്തിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു.
Story Highlights – MG University distance education exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here