അസം-മിസോറം അതിർത്തിയിൽ എറ്റുമുട്ടൽ

assam mizoram border clash

അസം-മിസോറം അതിർത്തിയിൽ എറ്റുമുട്ടൽ. രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. എറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായി മിസോറാം പൊലീസ് അറിയിച്ചു.

മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലുമാണ് സംഘർഷം ഉണ്ടായത്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ്. സംഘർഷ ബാധിത മേഖലകളിൽ അർധ സൈനികരെ വിന്യസിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരെ മിസോറാമിലെ വൈറെങ്‌ടെ ഗ്രാമത്തിനും അസമിലെ ലൈലാപൂരിനുമാണ് വിന്യസിച്ചത്.

Story Highlights assam mizoram border clash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top