എംപി വിരുന്നുകാരനല്ല; രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ പ്രസക്തിയില്ലെന്ന് സി. കെ ശശീന്ദ്രൻ എംഎൽഎ

രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെ വിമർശിച്ച് സി. കെ ശശീന്ദ്രൻ എംഎൽഎ. രാഹുൽഗാന്ധി എം.പി വിരുന്നുകാരനല്ലെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. മണ്ഡലത്തിൽ വന്ന് പോകാത്തതുകൊണ്ടാണ് ഇത് വാർത്തയായതെന്നും ശശീന്ദ്രൻ പറഞ്ഞു.

എംപിയുടെ സന്ദർശനത്തിൽ പ്രത്യേകിച്ച് പ്രസക്തി ഒന്നുമില്ല. എംപിയുടെ വരവ് ആഘോഷിക്കപ്പെടുന്നതിന്റെ കാര്യം മനസിലാകുന്നില്ല. സ്‌കൂൾ കെട്ടിട ഉദ്ഘാടന വിവാദം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കോൺഗ്രസ് നിർമിച്ചതാണെന്നും സംസ്ഥാന സർക്കാറിനെ മറികടന്ന് കാര്യങ്ങൾ ചെയ്തതാണ് വിനയായതെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

Story Highlights C K Saseendran, Rahul Gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top