കേന്ദ്രഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു: കെ.സുരേന്ദ്രന്‍

state government is trying to obstruct investigation : K. Surendran

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ നിന്നും ശിവശങ്കറിനെ രക്ഷിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

ഡിജിറ്റല്‍ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതോടെ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്ന് ഉറപ്പായതാണ് കേസിലെ പ്രധാന കണ്ണിയായ ശിവശങ്കറിനെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ എല്ലാ ആവശ്യങ്ങളും ശിവശങ്കര്‍ വഴിയാണ് നടപ്പിലായത്. ഡോളര്‍ കൈമാറ്റം ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു കഴിഞ്ഞുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights state government is trying to obstruct investigation : K. Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top