Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (20-10-2020)

October 20, 2020
Google News 1 minute Read
todays headlines

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ചികിത്സയുടെ കാര്യത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ല; കളമശേരി മെഡിക്കൽ കോളജിനെതിരായ ആരോപണങ്ങൾ തള്ളി കൊവിഡ് നോഡൽ ഓഫീസർ

കളമശ്ശേരി മെഡിക്കൽ കോളജിനെതിരായ ആരോപണങ്ങൾ തള്ളി കൊവിഡ് നോഡൽ ഓഫീസർ ഡോ. ഫത്തഹുദ്ദീൻ. ഓക്സിജൻ നിലച്ചെന്ന ആരോപണവും വെൻ്റിലേറ്റർ ഓഫായി എന്ന ആരോപണവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് എതിരെയുള്ള ഹര്‍ഷവര്‍ദ്ധന്റെ വിമര്‍ശനം ദൗര്‍ഭാഗ്യകരം: രാഹുല്‍ ഗാന്ധി

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവന തളളി രാഹുല്‍ഗാന്ധി എംപി. ജനങ്ങളുടെ മികച്ച ഇടപെടല്‍ കൊവിഡ് പ്രതിരോധത്തെ ഫലപ്രദമാക്കുന്നുണ്ട്. കേരളത്തിന് എതിരെയുള്ള മന്ത്രിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വിമര്‍ശനങ്ങളോട് യോജിക്കാനാകില്ലെന്നും രാഹുല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രി ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം.

എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്. ശിവശങ്കർ ആശുപത്രിയിൽ ആകുന്നതിന് മുൻപ് മുൻകൂർ ജാമ്യ ഹർജിയിൽ ഒപ്പിട്ട് നൽകിയിരുന്നു. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. വേദന സംഹാരി നൽകിയാണ് ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തതെന്നും കസ്റ്റംസ് പറയുന്നു.

‘മുൻപും വീഴ്ചകൾ ഉണ്ടായി’; കളമശേരി മെഡിക്കൽ കോളജിലെ അനാസ്ഥകൾ വെളിപ്പെടുത്തി ജൂനിയർ ഡോക്ടർ

കളമശേരി മെഡിക്കൽ കോളജ് ആസുപത്രിയിലെ അനാസ്ഥകൾ വെളിപ്പെടുത്തി ജൂനിയർ ഡോക്ടർ നജ്മ സലീം. മെഡിക്കൽ കോളജിൽ മുൻപും വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഓക്‌സിജൻ ലഭിക്കാതെ മരിച്ച കൊവിഡ് രോഗി ഹാരിസിന്റെ കാര്യത്തിൽ ഗുരുതര അനാസ്ഥയുണ്ടായി. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ല. അതിന്റെ പേരിൽ നഴ്‌സിംഗ് ഓഫീസറെ വേട്ടയാടുന്നത് നീതികേടാണെന്നും നജ്മ ട്വന്റിഫോറിനോട് വെളിപ്പെടുത്തി.

കൊവിഡ് പ്രതിരോധം : രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധം രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവ രണ്ടും ആയിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവരിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ‘ഗ്രാൻഡ് ചലഞ്ചസ് ആനുവൽ മീറ്റിങ് 2020’ ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

Story Highlights news round up, todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here