ബിജു രമേശിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Biju Ramesh alleges politically motivated allegations; Mullappally Ramachandran

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യാതൊരു തെളിവുമില്ല എന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചു കഴിഞ്ഞു. ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനമെന്തെന്ന് അറിയില്ല. പുതിയ ആരോപണത്തിന്റെ സാഹചര്യമെന്താണെന്നും ആരാണ് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും ഗൗരവത്തോടെ പരിശോധിച്ച് കണ്ടെത്തേണ്ടതാണെന്നന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപ കെ. ബാബു ആവശ്യപ്പെട്ടു എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. രമേശ് ചെന്നിത്തലയുടെ അറിവോടെയാണ് കെപിസിസി ഓഫീസില്‍ ഒരു കോടിരൂപ നല്‍കിയതെന്നും ‘ബാര്‍ കോഴയില്‍ പുതിയ ട്വിസ്റ്റ്’ എന്ന ട്വന്റിഫോറിന്റെ സംവാദത്തില്‍ ബിജു രമേശ് പറഞ്ഞു. ബാര്‍കോഴ ആരോപണം കെട്ടിചമച്ചതാണെന്ന കേരളാ കോണ്‍ഗ്രസ് റിപ്പോര്‍ട്ടും ബിജു രമേശ് തള്ളി. ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു. കെപിസിസി ഓഫീസില്‍ ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയുടെ അറിവോടെയാണ്. ഒരു കോടി രൂപ കെപിസിസി ഓഫീസില്‍ കൊണ്ടുപോയി കൊടുത്തത് സന്തോഷ് എന്ന് പറയുന്ന ഓഫീസ് സെക്രട്ടറിയും ജനറല്‍ മാനേജരായിരിക്കുന്ന രാധാകൃഷ്ണനും കൂടിചേര്‍ന്നാണ്. ആ സമയത്ത് രമേശ് ചെന്നിത്തലയുണ്ടായിരുന്നു. രമേശ് ചെന്നിത്തല അകത്തെ മുറിയില്‍ ബാഗ് വയ്ക്കാന്‍ പറഞ്ഞു എന്നും ബിജു രമേശ് ആരോപിച്ചു.

Story Highlights Biju Ramesh alleges politically motivated allegations; Mullappally Ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top