കോളജ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം

college education scholarships students can apply now

കോളജ് വിദ്യാഭ്യാസ വകുപ്പ് 2020-2021 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഹിന്ദി സ്‌കോളര്‍ഷിപ്പ്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയ്ക്ക് ഡിസംബര്‍ ഒന്നു വരെ അപേക്ഷിക്കാം. www.dcescholarship.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് ഡിസംബര്‍ ഏഴിനകം നല്‍കണം.

കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് (ഫ്രഷ്/റിന്യൂവല്‍) സംസ്ഥാനത്തെ സര്‍വകലാശാലകളോട് ബന്ധപ്പെട്ട എല്ലാ ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ്സൈറ്റിലെ State Merit Scholarship (SMS) എന്ന ലിങ്കില്‍ അപേക്ഷ നല്‍കാം. അപേക്ഷകര്‍ ഒന്നാം വര്‍ഷ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായിരിക്കണം. 2020 മാര്‍ച്ചിലെ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തിനു മുകളില്‍ നേടിയിരിക്കണം. ഒന്നാം വര്‍ഷ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പരീക്ഷയില്‍ ഐശ്ചിക വിഷയത്തിനും സബ്സിഡിയറിക്കും കൂടി 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. കഴിഞ്ഞ വര്‍ഷം അര്‍ഹതാ പരീക്ഷ ജയിച്ച് ഉപരിപഠനത്തിനു ചേര്‍ന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകരുടെ രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. മെറിറ്റടിസ്ഥാനത്തില്‍ പോസ്റ്റ് ഇന്റര്‍ സ്റ്റേജില്‍ ആര്‍ട്സ് വിഭാഗത്തിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്കും സയന്‍സ് വിഭാഗത്തിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്കും കൊമേഴ്സ് വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ത്ഥകള്‍ക്കും ബിരുദാനന്തര ബിരുദ ഘട്ടത്തില്‍ ഓരോ വിഭാഗത്തിലെയും ആദ്യത്തെ കുട്ടിക്കും ഓരോ വിഭാഗത്തിലെ ആദ്യത്തെ കുട്ടിക്കും വരുമാന പരിധി നോക്കാതെ സ്‌കോളര്‍ഷിപ്പ് നല്‍കും. ബിരുദം (ബി.എ/ബി.എസ്സി, ബി.കോം (പോസ്റ്റ് ഇന്റര്‍ സ്റ്റേജ്) വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 1250 രൂപ ലഭിക്കും. ബിരുദാനന്തര ബിരുദ (എം.എ/എം.എസ്സി,/എം.കോം (പി.ജി. സ്റ്റേജ്) വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ ലഭിക്കും.

ഹിന്ദി സ്‌കോളര്‍ഷിപ്പിന് 2020 മാര്‍ച്ചില്‍ പ്ലസ് ടു സംസ്ഥാന സിലബസ് പഠിച്ച് 60 ശതമാനം മാര്‍ക്കോടെ ആദ്യ അവസരത്തില്‍ പാസായ ശേഷം ബി.എ/ബി.എസ്സി/ബി.കോം കോഴ്സിന് ഒന്നാം വര്‍ഷ പ്രവേശനം നേടയവരും വിവിധ പരീക്ഷ 60 ശതമാനം മാര്‍ക്കോടെ പാസായ ശേഷം ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം. ഹിന്ദി പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പാണിത്. വെബ്സൈറ്റിലെ Hindi Scholarship (HS) എന്ന ലിങ്കില്‍ അപേക്ഷ നല്‍കാം.
ബി.എ/ബി.എസ്സി/ബി.കോം കോഴ്സുകള്‍ക്ക് ഹിന്ദി ഉപവിഷയമായി പഠിക്കുന്നവര്‍, മെട്രിക്കുലേഷനോ (എസ്.എസ്.എല്‍.സി) തത്തുല്യ കോഴ്സോ കഴിഞ്ഞ് അധ്യാപക ട്രെയിനിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടിയവര്‍, പോസ്റ്റ് മെട്രിക് സ്റ്റാന്‍ഡേര്‍ഡിന് തുല്യമായി ഹിന്ദിയില്‍ മാത്രം ഒരു കോഴ്സിന് പഠിക്കുന്നവര്‍, ബി.എ ഹിന്ദിയോ തത്തുല്യമായ പരീക്ഷയോ പാസ്സായി അധ്യാപക ട്രെയിനിംഗിന് പ്രവേശനം ലഭിച്ചവര്‍, എം.എ ഹിന്ദി, പി.എച്ച്.ഡി/എം.ലിറ്റ്/എം.ഫില്‍ (ഹിന്ദി), ബി.എഡ്,എം.എഡ് (ഹിന്ദി) തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. വരുമാന പരിധി ഇല്ല.

സംസ്‌കൃത കോളജില്‍ സംസ്‌കൃതം പ്രധാന വിഷയമായി പഠിക്കുന്നവര്‍, ആര്‍ട് ആന്‍ഡ് സയന്‍സ് കോളജുകള്‍, ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി, പയ്യന്നൂര്‍, പട്ടാമ്പി, പാവറട്ടി, തൃപ്പുണിത്തുറ എന്നിവിടങ്ങളിലെ സംസ്‌കൃത സ്ഥാപനങ്ങള്‍ (ഗവണ്‍മെന്റ് എയ്ഡഡ് കോളജ്/ യൂണിവേഴ്സിറ്റി റീജിയണല്‍ സെന്റര്‍) എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃത പഠന സ്‌കോളര്‍ഷിപ്പിന് മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളതും പഠനം തുടരുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃത റിന്യൂവല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ. ഡിഗ്രിക്ക് പഠിക്കുന്ന ആദ്യ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ പഠിക്കുന്ന ആദ്യത്തെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വരുമാനപരിധി കണക്കാക്കാതെ സ്‌കോളര്‍ഷിപ്പ് നല്‍കും. പ്രതിമാസം 200 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ്. വിശദവിവരങ്ങള്‍ക്ക് www.dcescholarship.kerala.gov.in. ഫോണ്‍: 0471-2306580, 9446096580, 9446780308.

Story Highlights college education scholarships students can apply now

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top