ധോണി ടീം വിടണം; പരിശീലകനായോ മെന്ററായോ ടീമിൽ വേണ്ട: പ്രതിഷേധവുമായി ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ

ഐപിഎൽ സീസണിലെ മോശം പ്രകടനങ്ങളുടെ പേരിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിക്കെതിരെ പ്രതിഷേധവുമായി ആരാധകർ. ധോണി ടീം വിടണമെന്നാണ് സൂപ്പർ കിംഗ്സ് ആരാധകരുടെ ആവശ്യം. വരും സീസണുകളിൽ പരിശീലകനായോ മെൻ്ററായോ ധോണിയെ ടീമിൽ ആവശ്യമില്ലെന്നും ധോണിക്കൊപ്പം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങും ടീമിൽ നിന്ന് പുറത്തു പോകണമെന്നും ആരാധക്ര് ആവശ്യപ്പെടുന്നു.
Read Also : യുവതാരങ്ങൾക്ക് ഊർജ്ജസ്വലത ഇല്ലെന്ന് ധോണി; സമൂഹമാധ്യമങ്ങളിൽ വിവാദം
ടീം തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ആരാധക രോഷം ശക്തമായിരിക്കുന്നത്. ജഗദീശനെപ്പോലുള്ള താരങ്ങൾക്ക് അവസരം നൽകുന്നില്ലെന്നും ടീമിലെ യുവതാരങ്ങളുടെ കരിയർ ധോണി നശിപ്പിച്ചു എന്നും ആരാധകർ പറയുന്നു. ധോണി ടീമിൽ നിന്ന് പുറത്തുപോകണം. അടുത്ത സീസണിൽ ആകെ മാറിയ ഒരു ടീമുമായി ചെന്നൈ എത്തണം. മോശം താരങ്ങളെ ടീമിൽ എത്തിച്ച മാനേജ്മെൻ്റ് പണം മാത്രമാണ് നോക്കുന്നത്. ജഡേജയെയും സാം കരനെയും മാത്രം അടുത്ത സീസണിൽ നിലനിർത്തിയാൽ മതി എന്നിങ്ങനെയൊക്കെ ആരാധകർ പറയുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ട്വീറ്റുകൾക്ക് മറുപടി ആയാണ് ആരാധകർ പ്രതികരിക്കുന്നത്.
Read Also : ചെന്നൈക്കും ജയത്തിനുമിടയിൽ ബട്‌ലറുടെ തകർപ്പൻ ഇന്നിംഗ്സ്; രാജസ്ഥാന് 7 വിക്കറ്റ് ജയം
ചെന്നൈ സൂപ്പർ കിംഗ്സിലെ യുവതാരങ്ങൾക്ക് ഊർജ്ജസ്വലത ഇല്ലെന്ന ക്യാപ്റ്റൻ എംഎസ് ധോണിയുടെ പ്രസ്താവ വിവാദത്തിലായിരുന്നു. യുവതാരങ്ങൾക്ക് വേണ്ടത്ര അവസരം നൽകാതെയാണ് ധോണി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് സമൂഹമാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു. തോൽവികളുടെ പഴി ടീം അംഗങ്ങൾക്കു മുകളിൽ ഇട്ട് കൈ കഴുകുന്ന സമീപനമാണ് ധോണി സ്വീകരിച്ചിരിക്കുന്നതെന്നും ക്രിക്കറ്റ് ആരാധകർ കുറ്റപ്പെടുത്തുന്നു. തുടർച്ചയായ പരാജയങ്ങളിലും കേദാർ ജാദവിന് വീണ്ടും വീണ്ടും അവസരം നൽകുന്നതിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ആരാധകർക്ക് പോലും എതിർപ്പായിരുന്നു.
Story Highlights – fans ask ms dhoni to quit csk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here